പാലക്കാട് മദ്ധ്യവയസ്‍ക കിണറ്റില്‍ മരിച്ച നിലയില്‍

പാലക്കാട്: ചാലിശ്ശേരിയില്‍ മദ്ധ്യവയസ്‍കയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലിശ്ശേരി കവുക്കോട് തെക്കേക്കര ചോഴിയാട്ടിൽ വീട്ടിൽ മാളു എന്ന തങ്കമണിയാണ് (65) മരിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് തങ്കമണിയെ കാണാതായത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ അയല്‍പക്കത്തെ പറമ്പിലെ ഉപയോഗിക്കാത്ത കിണറ്റില്‍ മരിച്ചനിലിയല്‍ കണ്ടെത്തുക ആയിരുന്നു. രാത്രി ഏഴുമണിയോടെ അഗ്നിരക്ഷാ സേനാംഗങ്ങളെത്തി മൃതദ്ദേഹം പുറത്തെടുത്തു.
Tags