തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയംഗം സൂസൻ കോടി പുതിയ വനിതാകമ്മീഷൻ അദ്ധ്യക്ഷയാവും. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതുസംബന്ധിച്ച തീരുമാനം. നിലവിൽ സാമൂഹികക്ഷേമ ബോർഡ് ചെയർപേഴ്‌സനാണ് സൂസൻ.
ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്നു. എംസി ജോസഫൈൻ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ രാജിവെച്ചതിനെ തുടർന്നുണ്ടായ ഒഴിവിലാണ് നിയമയം.