ഇറോഡ് ജില്ലയിലെ പെരുന്തുറൈ നിയമസഭ മണ്ഡലത്തില്‍നിന്ന് രണ്ട് തവണ വിജയിച്ചു. ജയലളിത മന്ത്രിസഭയില്‍ റവന്യു, പരിസ്ഥിതി വകുപ്പുമന്ത്രിയായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെ ഇദ്ദേഹത്തിന് സീറ്റ് നിഷേധിച്ചു. തുടര്‍ന്ന് സ്വതന്ത്രനായി മല്‍സരിച്ചതിനെ തുടര്‍ന്ന് അണ്ണാ ഡി.എം.കെയില്‍നിന്ന് പുറത്താക്കപ്പെട്ടു.
കൊങ്കുമേഖലയില്‍പ്പെട്ട ഇറോഡില്‍ നിന്ന് പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപ്പോക്ക് അണ്ണാ ഡി.എം.കെ നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മക്കള്‍ നീതിമയ്യം പ്രസിഡന്‍റ് കമല്‍ഹാസന്റെ വലംകൈയ്യായി പ്രവര്‍ത്തിച്ച ആര്‍. മഹേന്ദ്രനും കൂട്ടരും ഡി.എം.കെയില്‍ ചേര്‍ന്നിരുന്നു.