കണ്ണൂര്‍ സ്വദേശിനി മാനസയെ സുഹൃത്ത് രാഖില്‍ വെടിവെച്ചുകൊന്നത് ഒരു മാസത്തെ തയ്യാറെടുപ്പിനുശേഷമാണെന്ന് സൂചന
July 30, 2021
കോതമംഗലത്ത് ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥിനിയായ കണ്ണൂര്‍ സ്വദേശിനി മാനസയെ സുഹൃത്ത് രാഖില്‍ വെടിവെച്ചുകൊന്നത് ഒരു മാസത്തെ തയ്യാറെടുപ്പിനുശേഷമാണെന്ന് സൂചന. ഉന്നത പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
പരിശോധനയില്ഡ മാനസയുടെ കൊലപാതകം ആസൂത്രിതമാണെന്ന സൂചനയാണ് ലഭിച്ചത്. മാനസ പഠിക്കുന്ന കോളേജിനും താമസ സ്ഥലത്തിനും 100 മീറ്റര്‍ അകലെയുള്ള വീട് ജൂലൈ ആദ്യം രാഖില്‍ വാടകയ്ക്കെടുത്തിരുന്നു. ഇതാണ് കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് സൂചനയിലേക്ക് പൊലീസെത്താന്‍ കാരണം.
നെല്ലിക്കുഴിയില്‍ പ്ലൈവുഡ് വ്യാപാരത്തിന് വന്നതാണന്നാണ് രാഖില്‍ വീട്ടുടമസ്ഥന്‍ നൂറിദ്ദീനോട് പറഞ്ഞത്. കണ്ണൂര്‍ സ്വദേശികളായ ഇരുവരും തമ്മില്‍ നേരത്തെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന.
രാഖില്‍ മാനസയെ ശല്യം ചെയ്യുന്നതായി കണ്ണൂര്‍ ഡിവൈഎസ്പി ഓഫീസില്‍ മാനസയുടെ അച്ഛന്‍ പരാതി നല്‍കിയിരുന്നു. ഇരുവരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി പ്രശ്നം ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നു. നെല്ലിക്കുഴിയിലെ ദന്തല്‍ കോളേജിന് സമീപമുള്ള വാടക വീട്ടിലാണ് മാനസയും സഹപാഠികളും താമസിച്ചിരുന്നത്. എസ് പി കെ കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.
Tags