ജൻമഭൂമി ദിനപത്രത്തിന്റെ പ്രിന്ററും പബ്ലീഷറുമായ എസ് രംഗനാഥൻ അന്തരിച്ചു. 86 വയസായിരുന്നു

തിരുവനന്തപുരം: ജൻമഭൂമി ദിനപത്രത്തിന്റെ പ്രിന്ററും പബ്ലീഷറുമായ എസ് രംഗനാഥൻ അന്തരിച്ചു. 86 വയസായിരുന്നു. കേരളത്തിലെ മുതിർന്ന സ്വയം സേവകൻ കൂടിയായ അദ്ദേഹം ഭാരതീയവിചാരകേന്ദ്രം തിരുവനന്തപുരം സ്ഥാനീയ സമിതിയംഗമായിരുന്നു.

തിരുവനന്തപുരത്തെ സംഘ പ്രവർത്തനത്തിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ്. സംസ്‌കാരം ഞായറാഴ്ച രാവിലെ എട്ടിന് പുത്തൻകോട്ട ശ്മശാനത്തിൽ നടക്കും. പുഷ്പവല്ലിയാണ് ഭാര്യ. മൈഥിലി സുന്ദരം, ആർഎസ് നാഥൻ എന്നിവർ മക്കളാണ്
Tags