ജമ്മുകശ്മീരിൽ ഭീകരാക്രമണം: ഒരു സൈനികന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു. ഹിമാചൽ പ്രദേശ് സ്വദേശിയായ കൃഷ്ണ വൈദ്യ എന്ന സൈനികനാണ് വീരമൃത്യു വരിച്ചത്. 27 വയസായിരുന്നു. പൂഞ്ചിലെ കൃഷ്ണഘാട്ടി സെക്ടറിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. പതിനാറാം ബറ്റാലിയനിൽ സേവനം അനുഷ്ടിക്കുകയായിരുന്നു കൃഷ്ണ വൈദ്യ. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സുരക്ഷാ സേന പ്രദേശത്ത് തെരച്ചിൽ ശക്തമാക്കിയിരുന്നു. ഇതിനിടെ ഭീകരർ സൈനികർക്ക് നേരെ നിറയൊഴിയിക്കുകയായിരുന്നു. അതേസമയം അവന്തിപ്പോറയിലെ ത്രാലിലുണ്ടായ ഭീകരാക്രമണത്തിൽ പ്രദേശവാസിയായ ഒരാൾ മരിച്ചിരുന്നു. ലുഗ്രാം സ്വദേശിയായ ജാവേദ് മാലിക്കാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. ഇയാളുടെ വീട്ടിലേക്ക് ഭീകരർ വെടിയുതിർക്കുകയായിരുന്നു.
Tags