എസ്എംഎ ബാധിതനായ മുഹമ്മദിന്റെ ചികിത്സയ്‌ക്കായി കിട്ടിയത് 46 കോടി രൂപ; മരുന്ന് അടുത്ത ആഴ്ച്ച എത്തും, കണക്കുകൾ പുറത്തുവിട്ട് ചികിത്സാ സമിതി
July 25, 2021
തൃശൂർ: സ്‌പൈനൽ മസ്‌കുലാർ അട്രോസിറ്റി (എസ്എംഎ) ബാധിച്ച മുഹമ്മദിന്റെ ചികിത്സയ്‌ക്കായി 46.78 കോടി രൂപ ലഭിച്ചുവെന്ന് ചികിത്സാ സമിതി. ബാക്കി തുക സമാന രോഗമുള്ള കുട്ടികൾക്ക് നൽകും. 7.77 ലക്ഷം പേർ ചികിത്സയ്‌ക്കായി പണം നൽകിയെന്നും എല്ലാവരുടേയും സഹായത്തിന് നന്ദി അറിയിക്കുന്നതായും മുഹമ്മദിന്റെ കുടുംബം വ്യക്തമാക്കി.
അപൂർവ്വ രോഗത്തിനുള്ള 18 കോടിയുടെ മരുന്ന് അടുത്ത ആഴ്ച്ച എത്തും. ആറ് ദിവസം കൊണ്ടാണ് ഇത്രയധികം തുക ലഭിച്ചത്.
Tags