കോഴിക്കോട് 5 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. Kozhikode

കോഴിക്കോട് : കോഴിക്കോട് 5 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. പയ്യാനക്കൽ ചാമുണ്ഡിവളപ്പിലാണ് സംഭവം. ആയിശ റഹ്നയാണ് മരിച്ചത്. അമ്മ കഴുത്ത് ഞെരിച്ചു കൊന്നതാണോയെന്ന് പോലീസ് സംശയിക്കുന്നു.

ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വീട്ടിൽനിന്ന് ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടിയെ ബോധരഹിതയായി കണ്ടെത്തിയത്. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ കഴുത്തിൽ ഷാൾ മുറുകിയതിന്റെ പാടുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. തുടർന്ന് സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു.

അമ്മ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ അമ്മ സമീറയെ കസ്റ്റഡിയിലെടുത്തു. ബേപ്പൂർ സ്വദേശികളായ കുടുംബം ചാമുണ്ഡിവളപ്പിൽ ഏതാനും മാസമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു
Tags