പ്ലസ്ടു ബോർഡ് പരീക്ഷ ഫലപ്രഖ്യാപനത്തിന് ശേഷമായിരിക്കും സ്ഥാപനങ്ങൾ ബിരുദ പ്രവേശനം ആരംഭിക്കുന്നത്. സിബിഎസ്ഇ പരീക്ഷ ഫലം ജൂലായ് 31 നാണ് പ്രതീക്ഷിക്കുന്നത്.
ബിരുദം, ബിരുദാനന്തര ബിരുദം എന്നീ തലങ്ങളിലെ പ്രവേശനം സെപ്റ്റംബറോടെ പൂർത്തിയാക്കാൻ നിർദ്ദേശത്തിലുണ്ട്. ഓഫ്ലൈൻ ഓൺലൈൻ അല്ലെങ്കിൽ സമ്മിശ്രമായ രീതിയിലായിരിക്കും പ്രവേശനം.
ഫലപ്രഖ്യാപനം വൈകാത്ത പക്ഷം ക്ലാസുകൾ ഒക്ടോബർ 18ന് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. യുജിസി കലണ്ടർ പ്രകാരം ഓഫ്ലൈൻ ഓൺലൈൻ രീതികളിലായി ക്ലാസുകൾ നടത്തും.മറ്റു സെമസ്റ്ററുകളിൽ പഠിക്കുന്നവർക്കുള്ള ക്ലാസുകൾ സർക്കാർ നിർദ്ദേശപ്രകാരം എത്രയും വേഗം ആരംഭിക്കും.
ഒക്ടോബർ 31 നകം വിദ്യാർത്ഥികളുടെ പ്രവേശനവും മൈഗ്രേഷൻ എന്നിവ റദ്ദാക്കുകയാണെങ്കിൽ അവരുടെ ഫീസ് പൂർണമായും തിരികെ നൽകണമെന്ന് യുജിസി സ്ഥാപനങ്ങളോട് നിർദ്ദേശിച്ചു ലോക്ക്ഡൗൺ കാരണം രക്ഷിതാക്കളുടെ സാമ്പത്തിക സ്ഥിതിയും കോളേജുകൾ ഈ അധ്യയന വർഷത്തിൽ പരിഗണിക്കാൻ യുജിസി അറിയിച്ചു.