ഇന്ത്യന്‍ സംഘത്തെ നയിച്ചത് മേരി കോമും മന്‍പ്രീത് സിംഗും; മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത് 19 ഇന്ത്യന്‍ താരങ്ങള്‍ മാത്രം
July 23, 2021
ടോക്കിയോ: മന്‍പ്രീത് സിംഗും മേരി കോമും ത്രിവര്‍ണ പാതകയേന്തി മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ ഒളിമ്പിക് സംഘത്തെ നയിച്ചു. 228 അംഗ സംഘമാണ് ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സിന് പങ്കെടുക്കുന്നത്. കൊവിഡ് മാനദണ്ഡ പ്രകാരം 19 ഇന്ത്യന്‍ താരങ്ങളാണ് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്. ആദ്യം 50 പേരെയാണ് നിശ്ചയിച്ചിരുന്നത്.
ടേബിള്‍ ടെന്നിസ് താരങ്ങളായ മനിക ബത്രയും അജന്ത ശരത്കമാലും പങ്കെടുക്കുന്നതില്‍ നിന്ന് പിന്‍മാറിയിരുന്നു. അടുത്ത ദിവസം മിക്‌സഡ് ഡബിള്‍സ് മത്സരം ഉള്ളതിനാലാണ് പിന്മാറാന്‍ കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് 19 പേരായി സംഘത്തെ ചുരുക്കിയത്. ആകെ 228 അംഗങ്ങളെയാണ് ഇന്ത്യ ടോക്കിയോയിലേയ്ക്ക് അയച്ചിരിക്കുന്നത്. ഇതില്‍ 119 പേരും അത്‌ലറ്റുകളാണ്.
ഇന്ത്യന്‍ സമയം വൈകുന്നേരം 4.30 ഓടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. ഒളിമ്പിക്‌സിന്റെ ജന്മഭൂമിയായ ഗ്രീസാണ് മാര്‍ച്ച് പാസ്റ്റ് നടത്തിയ ആദ്യ രാജ്യം. ശേഷം ജപ്പാനീസ് അക്ഷരമാല ക്രമത്തില്‍ രാജ്യങ്ങള്‍ മാര്‍ച്ച് പാസ്റ്റ് ചെയ്തു. 21 മതായാണ് ഇന്ത്യ വേദിയിലെത്തിയത്.
Tags