കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പത്ത് ലക്ഷം ഡോസ് വാക്‌സിന്‍ കേരളം പൂഴ്ത്തിയ സംഭവം: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ജില്ല മെഡിക്കല്‍ ഓഫീസറെ ഉപരോധിച്ചു
July 23, 2021
പാലക്കാട്: കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പത്ത് ലക്ഷം ഡോസ് വാക്‌സിന്‍ കേരളം വിനിയോഗിക്കാത്തതില്‍ പ്രതിഷേധിച്ച് പാലക്കാട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ജില്ല മെഡിക്കല്‍ ഓഫീസറെ ഉപരോധിച്ചു. ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്റെ നേതൃത്വത്തിലാണ് ഉപരോധം നടന്നത്.
സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് ഇപ്പോഴും വാക്‌സിന്‍ ലഭിക്കാത്ത സ്ഥിതിയാണെന്നും, 10 ലക്ഷം ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടും അത് കൃത്യമായി വിനിയോഗിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കൊറോണ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വീണ്ടും അനുദിനം ഉയരാന്‍ കാരണം സര്‍ക്കാറിന്റെ ഈ അലംഭാവം ആണെന്നും യുവമോര്‍ച്ച ആരോപിച്ചു.
കൃത്യമായി നടപടിയുണ്ടായില്ലെങ്കില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പറഞ്ഞു. യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍പ്രശാന്ത് ശിവന്‍ ജില്ലാ ഉപാധ്യക്ഷന്‍ കെ എം പ്രതീഷ്, ജില്ലാ സെക്രട്ടറി നവീന്‍ വടക്കന്തറ ഏ അജേഷ്, വിഷ്ണു ഗുപ്ത, എം മനോജ്, ട ശരവണന്‍, മുകേഷ് പള്ളതേരി എന്നിവര്‍ നേതൃത്വം നല്‍കി.
Tags