ഡ്രോണ്‍ പ്രതിരോധ സാങ്കേതികവിദ്യ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ ആരാധനാലയമായി മാറാന്‍ തിരുപ്പതി ക്ഷേത്രം; ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് 25 കോടി രൂപയുടെ ഡ്രോണ്‍ പ്രതിരോധ സംവിധാനം
July 23, 2021
തിരുപ്പതി: ജൂണില്‍ ജമ്മുകശ്മീരിലെ വ്യോമസേന താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങള്‍ക്ക് സുരക്ഷയ്ക്കായി ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ഡി.ആര്‍.ഡി.ഒയുടെ ഡ്രോണ്‍ പ്രതിരോധ സാങ്കേതികവിദ്യ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ ആരാധനാലയമായി മാറാന്‍ തിരുപ്പതി ക്ഷേത്രം.
ജൂലായ് ആറിന് കര്‍ണാകടയിലെ കോലാറില്‍ ഡി.ആര്‍.ഡി.ഒ ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങളുടെ ഒരു പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. തിരുപ്പതി ക്ഷേത്രത്തിന്റെ വിജിലന്‍സ് ആന്‍ഡി സെക്യൂരിറ്റി വിങിന്റെ തലവനായ ഗോപിനാഥ് ജാട്ടിയും വിവിധ സംസ്ഥാനങ്ങളിലെ പോലീസ് മേധാവികളും ഇതില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാ സംവിധാനം ക്ഷേത്രത്തില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഡി.ആര്‍.ഡി.ഒ അധികൃതര്‍ ഉടന്‍ ക്ഷേത്രം സന്ദര്‍ശിക്കും.
ഡ്രോണുകളെ കണ്ടെത്തല്‍, ജാമിങ്, പ്രതിനടപടി സംവിധാനം എന്നിവയുള്‍പ്പെടുന്ന ഡി.ആര്‍.ഡി.ഒയുടെ ഒരു സംവിധാനത്തിന് 25 കോടി രൂപയാണ് വില. 100 സംവിധാനങ്ങളോ അതില്‍ കൂടുതലോ വാങ്ങുന്നതിനുള്ള ഓര്‍ഡര്‍ നല്‍കിയാല്‍ 22 കോടി രൂപയ്ക്ക് ലഭ്യമാകും.
നാല് കിലോമീറ്റര്‍ പരിധിയില്‍ വരെയുള്ള ഡ്രോണുകളെ ഈ സംവിധാനത്തിന് കണ്ടെത്താനും അതിന്റെ ലൊക്കേറ്റിങ് സിസ്റ്റത്തെ നിര്‍വീര്യമാക്കാനും സാധിക്കും. 150 മീറ്റര്‍ മുതല്‍ 1 കിലോമീറ്റര്‍ വരെ ദൂരപരിധിയിലുള്ള ചെറിയ ഡ്രോണുകളെ കണ്ടെത്തുകയും ലക്ഷ്യമിടുകയും നശിപ്പിക്കുകയും ചെയ്യുന്ന ‘ഹാര്‍ഡ് കില്‍’ ഓപ്ഷനും ഇത് വാഗ്ദാനം ചെയ്യുന്നു.
Tags