ഒളിമ്പിക്സ് യോദ്ധാക്കൾക്ക് വിജയീഭവ: ടോക്കിയോ ഒളിമ്പിക്സിൽ ത്രിവർണ്ണ പതാക പാറിപ്പറന്നപ്പോൾ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർന്നുവെന്ന് പ്രധാനമന്ത്രി
July 24, 2021
ന്യൂഡൽഹി: ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം മുഴുവൻ താരങ്ങളുടെ വിജയത്തിനായുള്ള ആകാംക്ഷയിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒളിമ്പിക്സിൽ ത്രിവർണ്ണ പതാക പാറി പറന്നപ്പോൾ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർന്നു. എല്ലാ താരങ്ങൾക്കും മികച്ച വിജയം കരസ്ഥമാക്കാൻ കഴിയട്ടേയെന്ന് അദ്ദേഹം ആശംസിച്ചു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഓഗസ്റ്റ് 15 ന് നടക്കുന്ന സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികളിൽ എല്ലാവരും പങ്ക് ചേരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ക്വിറ്റ് ഇന്ത്യ സമരത്തേയും നാളെ ആഘോഷിക്കുന്ന കാർഗിൽ വിജയ് ദിവസിനേയും അദ്ദേഹം അനുസ്മരിച്ചു. നാളെയാണ് കാർഗിൽ വിജയ് ദിവസ്. സായുധ സേനയുടെ വീര്യത്തിന്റെയും അച്ചടക്കത്തിന്റെയും പ്രതീകമാണ് കാർഗിൽ യുദ്ധമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യം കാർഗിൽ വിജയ് ദിവസിനെ അടയാളപ്പെടുത്തും. 1999 ൽ രാജ്യത്തിന്റെ അഭിമാനം കാത്തവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാം. ഈ വർഷം അമൃത് മഹോത്സവത്തിനിടെയിലാണ് കാർഗിൽ ദിവസ് ആഘോഷിക്കുന്നത്. കാർഗിലിന്റെ ആവേശകരമായ കഥ എല്ലാവരും വായിക്കണമെന്നും യോദ്ധാക്കളെ ഓർമ്മിക്കണമെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ അഭ്യർത്ഥിച്ചു.
Tags