രാജ്യത്ത് കൊവിഡ് മരണത്തില്‍ വന്‍ വര്‍ധന; 24 മണിക്കൂറിനിടെ 2020 മരണം

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ആശ്വാസകരമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 31,443 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം മരണസംഖ്യയില്‍ വലിയ വര്‍ധനവുണ്ടായി. ഇന്ന് 2020 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 118 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് ഇന്നത്തേത്.

1,487 പേര്‍ മരിച്ച മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ മരണം സ്ഥിരീകരിച്ചത്. കേരളത്തിനും മഹാരാഷ്ട്രയ്ക്കും ഒപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രോഗബാധിതര്‍ കൂടുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആകെ രോഗമുക്തി നിരക്ക് 97.28 ശതമാനമായി. 4,31, 315 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1.40 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
Tags