കൊല്ലത്ത് ദുരൂഹ സാഹചര്യത്തിൽ അവശനിലയിൽ കണ്ടെത്തിയ സ്ത്രീ മരിച്ചു.
July 25, 2021
കൊല്ലം: കൊല്ലത്ത് ദുരൂഹ സാഹചര്യത്തിൽ അവശനിലയിൽ കണ്ടെത്തിയ സ്ത്രീ മരിച്ചു. തൃക്കടവൂർ നീരാവിൽ ലിയോൺ അഞ്ചലീന ഡേയിൽ മണിലാൽ ജോസിന്റെ ഭാര്യ ബീയാട്രിസ് ഡോളി ആണ് മരിച്ചത്. 58 വയസ്സായിരുന്നു.
ഡോളിയെ അവശനിലയിൽ വീട്ടിലെ അലമാരയിൽ നിന്നാണ് കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. മരണ ശേഷം നടത്തിയ പരിശോധനയിൽ ഡോളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവർ അർബുദബാധിതയായിരുന്നു. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ഇവർ നീരാവിൽ ജംഗ്ക്ഷന് സമീപമുള്ള വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
ചൊവ്വാഴ്ച പൊലീസ് സ്ഥലത്തെത്തിയപ്പോൾ കണ്ടത് അടപ്പില്ലാത്ത അലമാരയുടെ തട്ടിൽ ഡോളി കിടക്കുന്നതാണ്. ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Tags