സിക്ക വൈറസ്;പരിശോധനയ്ക്കായി അയച്ച 17 പേരുടെ ഫലം നെഗറ്റീവ്; ആരോഗ്യ മന്ത്രി zika virus negative

സിക്ക വൈറസ് പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം അയച്ച 17 പേരുടെ ഫലം നെഗറ്റീവാണെന്ന് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് കണ്ടെത്തിയ പാറശാല സ്വദേശിയായ 24 വയസുകാരി താമസിച്ച നന്ദന്‍കോട് നിന്നും സ്വദേശമായ പാറശാല നിന്നും ശേഖരിച്ച സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
അതേസമയം ഈ യുവതിയ്ക്ക് സിക്ക വൈറസ് രോഗമാണെന്ന് എന്‍.ഐ.വി. പൂന സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരായ 13 പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ 14 പേര്‍ക്കാണ് സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചത്.

സിക്ക വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തും. സിക്ക പ്രതിരോധത്തിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആറംഗ സംഘത്തെയാണ് കേരളത്തിലേക്ക് അയച്ചിരിക്കുന്നത്.


Tags