ക​​ളി​​പ്പാ​​ട്ടം വാ​​ങ്ങി ന​​ല്‍​​കാ​​ത്ത​​തി​​ന് അ​​ച്ഛ​​നെ പേ​​ടി​​പ്പി​​ക്കാ​​നാ​​യി ക​​ഴു​​ത്തി​​ല്‍ കു​​രു​​ക്കിട്ടു ; പതിനൊന്നുകാരി മ​​രി​​ച്ചു

ആലപ്പുഴ : അച്ഛനെ പേടിപ്പിക്കാനായി കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിമരണം അഭിനയിച്ച ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി കുരുക്കു മുറുകി മരിച്ചു. അരൂര്‍ ചന്തിരൂര്‍ കൂട്ടുങ്കലില്‍ അബ്ദുള്‍ റഹ്‌മാന്‍റെ മകള്‍ ഫാത്തിമ റെയ്ഹാന (11) യാണ് മരിച്ചത് കളിപ്പാട്ടം വാങ്ങി നല്‍കാത്തതിന്റെ പേരിൽ അച്ഛനുമായി വഴക്കിട്ട ഫാത്തിമ കിടപ്പുമുറിയിലെ കട്ടിലില്‍ കയറി ജനലില്‍ കയര്‍ കെട്ടിയശേഷം കഴുത്തില്‍ കുടുക്കിടുകയായിരുന്നു. എന്നാൽ ഇതിനിടെ കട്ടിലിൽ നിന്ന് കിടക്ക തെന്നിമാറുകയും സ്ലിപ്പായി പോയ കുട്ടിയുടെ കഴുത്തില്‍ കുരുക്ക് മുറുകി മരണപ്പെടുകയുമായിരുന്നു.
Tags