ഇനി ഒന്നും പേടിക്കാനില്ല, ഷർട്ട് ചുമപ്പാക്കി ; കുറ്റകൃത്യങ്ങളിലെ സിപിഎം സാന്നിധ്യത്തെ പരിഹസിച്ച് ജോയ് മാത്യു

തിരുവനന്തപുരം : കേരളത്തെ ഞെട്ടിച്ച കരിപ്പൂർ സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിലെ സിപിഎമ്മിന്റെ പങ്കിനെ പരിഹസിച്ച് പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചറിലൂടെയാണ് അദ്ദേഹം പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. അടുത്തിടെ വൻ വിവാദങ്ങൾ സൃഷ്ടിച്ച എല്ലാ സംഭവങ്ങളിലും സിപിഎം പ്രവർത്തകർക്ക് പങ്കുണ്ട്. അടുത്തിടെ വിവാദമായ വനം കൊളളയിലും കരിപ്പൂർ സ്വർണക്കടത്തിലും വടകരയിൽ വനിതാ സിപിഎം നേതാവിനെ പീഡിപ്പിച്ച സംഭവത്തിലുമുൾപ്പെടെ സിപിഎം പ്രാദേശിക നേതാക്കളായിരുന്നു പ്രതിസ്ഥാനത്ത്

ചുവന്ന ഷർട്ട് ധരിച്ചെടുത്ത ചിത്രമാണ് അദ്ദേഹം പ്രൊഫൈൽ പിക്ചറായി അപ്‌ഡേറ്റ് ചെയ്തത്. ചിത്രത്തിനു മുകളിലായി ചെറിയ കുറിപ്പും ഉണ്ട്. ഇനി ഒന്നും പേടിക്കാനില്ല, ഷർട്ട് ചുമപ്പാക്കി എന്നാണ് അദ്ദേഹം പൊഫൈൽ പിക്ചറിനൊപ്പം കുറിച്ചിരിക്കുന്നത്. കുറ്റകൃത്യം എത്ര ഗുരുതരമാണെങ്കിലും സിപിഎമ്മാണേൽ പേടിക്കാനില്ല എന്നാണ് ഇതിലെ പരിഹാസം.

അതേസമയം ചുരുങ്ങിയ സമയം കൊണ്ടുതന്നെ ചിത്രം വൈറൽ ആയിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റിടുന്നത്. ചിത്രത്തിന് താഴെ വിമർശനവുമായി എത്തുന്നവർക്ക് ഇടത് നേതാക്കൾക്കെതിരായ വാർത്തകൾ സഹിതമാണ് അദ്ദേഹം മറുപടി നൽകുന്നത്
Tags