മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും):
കാര്യതടസ്സം കാണുന്നു. അലച്ചിൽ, ശരീരസുഖക്കുറവ്, ധനതടസ്സം, ചെലവ് ഇവ കാണുന്നു. മനപ്രയാസം ഉണ്ടാവാം . സന്ധ്യ മുതൽ ഗുണദോഷസമ്മിശ്രം.
ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
കാര്യവിജയം കാണുന്നു. സന്തോഷം പങ്കിടാം. ധനയോഗം കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. യാത്രകൾ വിജയിക്കാം.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
കാര്യവിജയം കാണുന്നു. അംഗീകാരം വർധിക്കാം. പ്രവർത്തന വിജയം കൈവരിക്കാം.
കർക്കടകക്കൂറ്(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കാര്യതടസ്സം കാണുന്നു. ശരീരസുഖക്കുറവ് ഇവ കാണുന്നു. ധനതടസ്സം കാണുന്നു.പ്രവർത്തന മാന്ദ്യം , ഉദരവൈഷമ്യം എന്നിവ കാണുന്നു. സന്ധ്യ മുതൽ ഗുണദോഷസമ്മിശ്രം.
ചിങ്ങം(മകം,പൂരം,ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):
കാര്യപരാജയം കാണുന്നു. അപകടഭീതി, നഷ്ടം ഇവ കാണുന്നു. ഉദാരവൈഷമ്യം കാണുന്നു. സന്ധ്യ മുതൽ കാര്യങ്ങൾ കുറേശ്ശെ ഭേദപ്പെടാം.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
കാര്യവിജയം, സന്തോഷം, അംഗീകാരം, മത്സരവിജയം ഇവ കാണുന്നു. ആരോഗ്യം മെച്ചപ്പെടാം. സ്ഥാനലാഭം കാണുന്നു. സുഹൃത് സമാഗമം ഉണ്ടാവാം.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
കാര്യവിജയം കാണുന്നു. സന്തോഷം പങ്കിടാം. യാത്രാവിജയം കാണുന്നു.തൊഴിൽ ലാഭം കാണുന്നു. അംഗീകാരം വർധിക്കാം.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, മനഃപ്രയാസം ഇവ കാണുന്നു. ശരീരസുഖം കുറയാം . ഉദരവൈഷമ്യം കാണുന്നു. സായാഹ്നം മുതൽ ഗുണദോഷസമ്മിശ്രം.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. ധന തടസ്സം കാണുന്നു. മനോവിഷമം ഉണ്ടാവാം. ശരീരസുഖം കുറയാം . ഉദരവൈഷമ്യം കാണുന്നു. സായാഹ്നം മുതൽ ഗുണദോഷസമ്മിശ്രം.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
കാര്യവിജയം കാണുന്നു. സന്തോഷം പങ്കിടാം . അംഗീകാരം വർധിക്കാം. സ്ഥാന ലാഭം ഉണ്ടാകാം . ആരോഗ്യം മെച്ചപ്പെടാം.
കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യപരാജയം, അഭിമാനക്ഷതം, കലഹം, ശത്രുശല്യം, തർക്കം ഇവ കാണുന്നു. നഷ്ടം ഉണ്ടാവാം. മനോ വിഷമം കാണുന്നു . സന്ധ്യ മുതൽ കാര്യങ്ങൾ കുറേശ്ശെ മെച്ചപ്പെടാം.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):
കാര്യവിജയം കാണുന്നു. സന്തോഷം പങ്കിടാം . അംഗീകാരം വർധിക്കാം. ഇഷ്ടഭക്ഷണ ലാഭം ഉണ്ടാകാം . ആരോഗ്യം മെച്ചപ്പെടാം. യാത്രാ വിജയം കാണുന്നു . തടസ്സങ്ങൾ മാറിക്കിട്ടാം