ഉണ്ണി ബാലകൃഷ്ണന്‍ മാതൃഭൂമി ന്യൂസില്‍ നിന്നും രാജിവച്ചു; കാരണം ഇതോ ? #UnniBalakrishnan #Mathrubhumi

 തിരുവനന്തപുരം: മാതൃഭൂമി ചാനലിന്റെ എഡിറ്റോറിയല്‍ മേധാവി സ്ഥാനം ഉണ്ണി ബാലകൃഷ്ണന്‍ രാജിവച്ചു. രാജി മാതൃഭൂമി മാനേജ്‌മെന്റും അംഗീകരിച്ചു. മാതൃഭൂമി ന്യൂസ് തുടങ്ങിയതു മുതല്‍ അതിന്റെ എഡിറ്റോറിയല്‍ ചുമതല ഉണ്ണി ബാലകൃഷ്ണനാണ്. 

ദീര്‍ഘകാലം മാതൃഭൂമി ന്യൂസിനെ നയിച്ച ശേഷമാണ് ഉണ്ണിയുടെ രാജി. ഏഷ്യാനെറ്റ് ന്യൂസിന്റെ ഡല്‍ഹിയില്‍ കോ-ഓര്‍ഡിനേറ്റിങ് എഡിറ്ററായിരിക്കെയാണ് ഉണ്ണി മാതൃഭൂമിയില്‍ എത്തുന്നത്. മാതൃഭൂമിയിലെ അവതാരകനായ വേണു ബാലകൃഷ്ണന്‍, ഉണ്ണിയുടെ സഹോദരനാണ്. വ്യക്തിപരമായ കാരണങ്ങളാലാണ് ഉണ്ണി ബാലകൃഷ്ണന്‍ മാതൃഭൂമി ന്യൂസ് വിടുന്നത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ എങ്കിലും മാതൃഭൂമി മാനേജ്‌മെന്റുമായുള്ള അഭിപ്രയ വ്യതാസങ്ങളും രാജിക്ക് വഴിവച്ചതായാണ് സൂചന.