പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നാളെ കേരളത്തില്‍; കൊച്ചിയില്‍ നിര്‍മ്മിക്കുന്ന വിമാനവാഹിനിക്കപ്പലിന്റെ പുരോഗതി അവലോകനം ചെയ്യും Rajnath Singh

കൊച്ചി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നാളെ കേരളത്തിലെത്തും. കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയില്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വിമാനവാഹിനിക്കപ്പലിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനായാണ് പ്രതിരോധമന്ത്രി കേരളത്തിലെത്തുന്നത്. 

നാളെ കൊച്ചിയിലെത്തുന്ന കേന്ദ്രമന്ത്രി വെളളിയാഴ്ച്ചയായിരിക്കും കൊച്ചി കപ്പല്‍ നിര്‍മ്മാണശാല സന്ദര്‍ശിക്കുന്നത്. ഐ‌എസിയുടെ കടൽ പരീക്ഷണത്തിന്റെ കാലതാമസത്തെ തുടർന്നാണ് പ്രതിരോധ മന്ത്രിയുടെ രണ്ട് ദിവസത്തെ കൊച്ചി സന്ദർശനം. ഈ വർഷം ആദ്യ പകുതിയിൽ പരീക്ഷണം ആസൂത്രണം ചെയ്തിരുന്നുവെങ്കിലും കോവിഡ് രണ്ടാം തരംഗം കാരണം ഇത് വൈകിയതായാണ് അധികൃതര്‍ വ്യക്തമാക്കിയത്.

കഴിഞ്ഞ വർഷം ഡിസംബറിൽ സി‌എസ്‌എല്ലിൽ വിമാനവാഹിനിക്കപ്പലിന്റെ ബേസിൻ പരീക്ഷണങ്ങൾ വിജയകരമായി നടത്തി. കടൽ പരീക്ഷണങ്ങൾക്ക് മുമ്പ് കപ്പലിന്റെ യന്ത്രസാമഗ്രികളും ഉപകരണങ്ങളും ഫ്ലോട്ടിംഗ് അവസ്ഥയിൽ പരീക്ഷിക്കുകയാണ് ബേസിൻ പരീക്ഷണങ്ങൾ എന്നുപറയുന്നത്. 75 ശതമാനം സാമഗ്രികളും ഉപകരണങ്ങളും ആത്മനിഭർ ഭാരതിന്റെ യഥാർത്ഥ ഉദാഹരണമാണ് ഐ‌എസി പദ്ധതിയെന്ന് നേരത്തെ പ്രതിരോധ വക്താവ് ചൂണ്ടിക്കാട്ടിയിരുന്നു.
Tags