ഫേസ്ബുക്കിൽ യോഗിയെ പരിഹസിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത യുവാവ് പൊലീസ് പിടിയില്‍ Police have arrested a young man for posting a picture mocking a yogi on Facebook

 ലഖ്നോ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച യുവാവിനെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. ചൗബേ ചപ്ര സ്വദേശി ആദർശ് ചൗബേ ആണ് അറസ്റ്റിലായതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് സഞ്ജയ് യാദവ് പറഞ്ഞു. 

ചൗബയിലെ രേവതി പോലീസ് സ്‌റ്റേഷനിലാണ് ആദർശിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. യോഗിയെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രം ഫേസ്ബുക്കിലാണ് ഇദ്ദേഹം പങ്കുവെച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ഒരു ഫേസ്ബുക്ക് ഉപയോക്താവാണ് ആദർശിനെതിരെ പോലീസിൽ പരാതി നൽകിയത്. ഇതേ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം ഗാസിയാബാദില്‍ മുസ്ലിം വയോധികനെ ജയ് ശ്രീറാം വിളിക്കാത്തിന് ഹിന്ദു യുവാക്കള്‍ മര്‍ദ്ദിച്ചെന്ന വ്യാജവാര്‍ത്ത സൃഷ്ടിച്ചവരെയും അത് ട്വിറ്റര്‍ വഴി പ്രചരിപ്പിക്കാന്‍ ശ്രമിച്ച യോഗി-മോദി വിരുദ്ധരെയും പിടികൂടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കാന്‍ അനുവദിച്ചതിന് ഇന്ത്യയിലെ ട്വിറ്റര്‍ മേധാവിയെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്.  
Tags