ദില്ലി: അയോധ്യയില്‍ ഇന്ത്യന്‍ പാരമ്പര്യത്തിന്റെ മഹത്വവും വികസനപരിവര്‍ത്തനങ്ങളുടെ മികവുമായിരിക്കണം പ്രതിഫലിപ്പിക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യ ക്ഷേത്രനഗരിയിലെ വികസന പദ്ധതികളുടെ അവലോകനവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായി നടത്തിയ വെര്‍ച്വല്‍ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
Home India
INDIANATIONAL NEWS
അയോധ്യയില്‍ പ്രതിഫലിപ്പിക്കേണ്ടത് ഇന്ത്യന്‍ പാരമ്പര്യത്തിന്റെ മഹത്വം: പ്രധാനമന്ത്രി
June 26, 20210
Ayodhya development plan
ദില്ലി: അയോധ്യയില്‍ ഇന്ത്യന്‍ പാരമ്പര്യത്തിന്റെ മഹത്വവും വികസനപരിവര്‍ത്തനങ്ങളുടെ മികവുമായിരിക്കണം പ്രതിഫലിപ്പിക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യ ക്ഷേത്രനഗരിയിലെ വികസന പദ്ധതികളുടെ അവലോകനവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായി നടത്തിയ വെര്‍ച്വല്‍ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അയോധ്യയുടെ വികസനത്തിനായി യുപി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുളള വികസന പദ്ധതികള്‍ യോഗി ആദിത്യനാഥ് അവതരിപ്പിച്ചു. ഉന്നത ഉദ്യോഗസ്ഥരടക്കം ആകെ 13 അംഗങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്. അയോധ്യ ഇന്ത്യക്കാരുടെ സാംസ്‌കാരിക ബോധത്തില്‍ കൊത്തിവെയ്ക്കപ്പെട്ട നഗരമാണെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. ആത്മീയവും പ്രൗഢിയേറിയതുമാണ് അയോധ്യ. ഈ നഗരത്തിന്റെ പൊതുബോധം ഭാവിയിലെ അടിസ്ഥാനസൗകര്യങ്ങളുമായി പൊരുത്തപ്പെടുന്നതാകണം. അത് ടൂറിസ്റ്റകള്‍ക്കും തീര്‍ഥാടകര്‍ക്കും പ്രയോജനപ്പെടും – പ്രധാനമന്ത്രി പറഞ്ഞു.
റോഡുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ വികസനം, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവയുടെ നിര്‍മാണം തുടങ്ങി നിരവധി വികസന പദ്ധതികളാണ് ക്ഷേത്രനഗരിയില്‍ യുപി സര്‍ക്കാര്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്. രാമക്ഷേത്ര നിര്‍മാണം പരമാവധി വേഗത്തിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം