കൊച്ചി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ മൂലം സര്‍വീസുകള്‍ നിര്‍ത്തിവെച്ച കൊച്ചി മെട്രോ നാളെ മുതല്‍ വീണ്ടും ആരംഭിക്കും. രാവിലെ എട്ട് മണിമുതല്‍ രാത്രി എട്ട് വരെയാണ് സര്‍വ്വീസുകള്‍ ഉണ്ടാവുക. 53 ദിവസങ്ങള്‍ക്ക് ശേഷമാണ് കൊച്ചി മെട്രോ സര്‍വീസ് ഇപ്പോള്‍ പുനരാരംഭിക്കുന്നത്.
കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായി പാലിച്ചായിരിക്കും പ്രവര്‍ത്തനം. 10 മുതല്‍ 15 മിനിട്ട് വരെയുള്ള ഇടവേളകളിലാണ് സര്‍വീസ്. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് സമയം പുനക്രമീകരിക്കും.
ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹിചര്യത്തില്‍ മെട്രോ സര്‍വീസുകള്‍ തുടങ്ങണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ കെ.എം.ആര്‍.എല്ലിനെ സമീപിച്ചിരുന്നു.