തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് വധഭീഷണിയുമായി ഊമക്കത്ത്. എംഎൽഎ ഹോസ്റ്റലിലെ വിലാസത്തിലാണ് കത്ത് ലഭിച്ചത്. പത്ത് ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും ഉൾപ്പെടെ വകവരുത്തുമെന്നാണ് കത്ത്. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നുമാണ്. ഇത് സംബന്ധിച്ച് തിരുവഞ്ചൂർ മുഖ്യമന്ത്രിക്ക് പരാതി നൽകി.
ടിപി വധക്കേസിലെ പ്രതികളുടെ പ്രതികാര നീക്കമാകാമിതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ 24 നോട് പറഞ്ഞു. താൻ ആരുടെയും ജീവിതം നശിപ്പിച്ചിട്ടില്ലെന്നും ജയിലിൽ നിന്ന് പ്രതികൾക്ക് സഹായം ലഭിക്കുന്നുണ്ടാകുമെന്നും തിരുവഞ്ചൂർ പറഞ്ഞു. കോൺഗ്രസ് നേതാക്കളെയും കാര്യം അറിയിച്ചിട്ടുണ്ട്.
.