വടകരയിൽ പതിനാലുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദൂരുഹത Kerala

കോഴിക്കോട് : വടകരയിൽ പതിനാലുവയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വണ്ണാത്തിപ്പാലത്താണ് സംഭവം. മണിയാറത്ത് താഹിറയുടെ മകൾ നദാ ഫാത്തിമയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. മാതാവിനോടൊപ്പം താമസിക്കുന്ന കുട്ടിയെ മുറിയ്ക്കുള്ളിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. സംഭവത്തിൽ വടകര പോലീസ് അന്വേഷണം ആരംഭിച്ചു. വില്ല്യപ്പള്ളി എംജെ സ്‌കൂൾ വിദ്യാർത്ഥിനി കൂടിയാണ് നദാ ഫാത്തിമ.
Tags