ഇറാന്‍റെ പുതിയ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സിയെ വിമര്‍ശിച്ച് ഇസ്രയേല്‍ iran

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ ഇബ്രാഹിം റെയ്‌സിക്കെതിരെ വിമര്‍ശനമുയര്‍ത്തി ഇസ്രയേല്‍. ഇറാന്റെ ആത്മീയ നേതാവായ ആയത്തുള്ള ഖൊമേനിയുടെ ശിഷ്യനായ റെയ്‌സി വന്‍ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

ഇദ്ദേഹം ഇറാന്‍ ജുഡീഷ്യറിയുടെ തലവനായിരുന്ന 2019ല്‍ ഖൊമേനി വിരുദ്ധരായ ആയിരക്കണക്കിന് പേരെ തൂക്കിക്കൊലയ്ക്ക് വിധിച്ചിരുന്നു. ഇറാനില്‍ ഇതുവരെ എത്തിയതില്‍ അതിതീവ്രവാദിയായ പ്രസിഡന്റാണ് റെയ്‌സിയെന്നും ഇസ്രയേല്‍ പറഞ്ഞു.


റെയ്‌സിയുടെ വരവില്‍ ഇസ്രയേലിന് ആശങ്ക ഏറെയുണ്ട്. ഒന്നാമത് അമേരിക്കയുമായി ചങ്ങാത്തം സ്ഥാപിച്ച് ആണവക്കരാര്‍ വീണ്ടും പുതുക്കി യുഎസ് ഉപരോധത്തില്‍ നിന്നും രക്ഷപ്പെടാനാണ് റെയ്‌സിയുടെ ശ്രമം. ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം ഇത് അസഹനീയമായ ഒരു നീക്കമാണ്. രാജ്യാന്തരസമൂഹം റെയ്‌സിയുടെ പ്രസിഡന്റ് പദവിയിലേക്കുള്ള വരവിന് പിന്നിലെ അപകടം തിരിച്ചറിയണമെന്നും ഇസ്രയേല്‍ പറയുന്നു.
Tags