ജമ്മുവിൽ വീണ്ടും ഡ്രോൺ കണ്ടെത്തി; ജാഗ്രതയോടെ സൈന്യം India

ജമ്മു: ജമ്മുകശ്മീരിൽ തുടർച്ചയായി നാലാം ദിവസവും ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടു. കാലാചൗക് , കനൗജ് മേഖലയിലാണ് നാല് ഡ്രോണുകൾ കണ്ടെത്തിയത്. പുലർച്ചെയാണ് ഡ്രോണുകൾ ആകാശത്ത് പ്രത്യക്ഷപ്പെട്ടത്

ഈ മാസം 27നും 28നുമാണ് ഡ്രോണുകൾ ആദ്യം ജമ്മുകശ്മീർ വ്യോമതാവളത്തിൽ ബോംബാക്രമണ ശ്രമം നടത്തിയത്. തുടർന്ന് മൂന്നാം ദിവസവും രണ്ടു ഡ്രോണുകൾ ശ്രദ്ധയിൽപെട്ടതോടെ സേന പ്രത്യാക്രമണം നടത്തുകയായിരുന്നു. രത്‌നാചാക്-കാലൂചാക് മേഖലയിലെ സൈനിക താവളങ്ങളെ ലക്ഷ്യമാക്കി പറന്ന ഡ്രോണുകളെയാണ് വെടിവെച്ച് തുരത്തിയത്.

നടത്തിയപോലെ പിന്നീട് നടന്നിട്ടില്ല. ജാഗ്രത വർദ്ധിപ്പിക്കാൻ കാരണമായി. പാകിസ്താൻ കേന്ദ്രീകരിച്ചാണ് ഡ്രോണുകൾ നിയന്ത്രിക്കുന്നതെന്നാണ് സൈന്യത്തിന്റെ കണ്ടെത്തൽ. ലഷ്‌കർ ഭീകരരാണ് ഡ്രോൺ സംവിധാനത്തിലൂടെ ആക്രമണവും നിരീക്ഷണവും നടത്തുന്നതെന്നാണ് നിഗമനം. ഭീകരരുടെ ലക്ഷ്യം സൈനിക കേന്ദ്രങ്ങളാണെന്നും ആദ്യ റിപ്പോർട്ടിൽ പറയുന്നു. ദേശീയ സുരക്ഷാ ഏജൻസിയെ അന്വേഷണ ചുമതല ഏൽപ്പിച്ചിട്ടുണ്ട്.
Tags