അതിർത്തി കടന്ന തീവ്രവാദ പ്രവർത്തനം; രാജ്യങ്ങൾ ഇന്റർനെറ്റ് സംവിധാനം ദുരുപയോഗം ചെയ്യുന്നു: യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യ India

ന്യൂഡൽഹി : അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്കായി പല രാജ്യങ്ങളിലും സൈബർ സ്‌പേസ് ദുപരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ല. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണ് പല രാജ്യങ്ങളിലുള്ള ആളുകളും ഇത്തരത്തിലുള്ള പ്രവർത്തി ചെയ്യുന്നത്. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ കൗൺസിലിൽ ‘അന്താരാഷ്ട്ര സുരക്ഷയുടേയും സമാധാനത്തിന്റെയും പരിപാലനം: സൈബർ സുരക്ഷ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ടി സൈബർ സ്‌പേസ് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭീകര സംഘടനകളുടെ പ്രൊപ്പഗൻഡകൾ പ്രചരിപ്പിക്കാനും, വിദ്വേഷവും അക്രമവും അഴിച്ചുവിടാനും യുവാക്കളെ റിക്രൂട്ട് ചെയ്യാനും സംഘടനകൾ സൈബർ സ്‌പേസ് ഉപയോഗിക്കുന്നുണ്ട്. തീവ്രവാദ സംഘടനകളിലേയ്ക്കുളള നുഴഞ്ഞുകയറ്റവും ആഗോളതലത്തിൽ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കായി ഇൻഫർമേഷൻ ആന്റ് കമ്യൂണിക്കേൻ ടെക്‌നോളജി(ഐസിടി)വ്യാപകമായി ഉപയോഗിക്കുകയാണെന്നും ശൃംഗ്ല കൂട്ടിച്ചേർത്തു.

ആഗോലതലത്തിലുള്ള ഇത് ഐസിടി പ്രൊഡക്ടുകളുടെ വിതരണത്തെയാണ് ബാധിക്കുന്നത്. അതിനാൽ എല്ലാ രാജ്യങ്ങളും അവിടെയുള്ള ആളുകളും സംഘടനകളും രാജ്യത്തിന്റെ അന്തർദേശീയ പ്രതിബദ്ധതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഐടിസി പ്രൊഡക്ടുകളുടെ ആഗോള വിതരണം തടസപ്പെടുത്തരുതെന്നും ശ്രിംഗ്ല നിർദ്ദേശിച്ചു. ഇത് അന്താരാഷ്ട്ര കമ്മിറ്റിയുടെ കൂടി താത്പര്യമാണ്. ഇത്തരത്തിലുള്ള പ്രവൃത്തികൾ പല രാജ്യങ്ങളും തമ്മിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം ഇന്ത്യയിലും സൈബർ ആക്രമണങ്ങൾ അടുത്തിടെയായി വർദ്ധിച്ചിരിക്കുകയാണ്. സുരക്ഷാ വീഴ്ച മൂലം സൈബർ ആക്രമണങ്ങൾ 300 ശതമാനമാണ് രാജ്യത്ത് വർദ്ധിച്ചിരിക്കുന്നത് എന്ന് അന്താരാഷ്ട്ര റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എയർ ഇന്ത്യയുടെ ഡാറ്റാ ബേസിലുണ്ടായ ചോർച്ചയും ഇതിൽ ഉൾപ്പെടും.
Tags