ഇന്ത്യന്‍ ഫുട്ബോളിലെ മിഡ്‍ഫീൽഡ് ജീനിയസ് എം പ്രസന്നൻ അന്തരിച്ചു football

മുംബൈ: ഇന്ത്യൻ മുൻ ഫുട്ബോൾ താരം എം പ്രസന്നൻ (73) അന്തരിച്ചു. മുംബൈയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. രാജ്യത്തെ എക്കാലത്തേയും മികച്ച മിഡ്‍ഫീൽഡർമാരില്‍ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. കോഴിക്കോട് സ്വദേശിയാണ്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.

കേരളം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്കായി എം. പ്രസന്നൻ സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്. രാജ്യത്തെ പ്രശസ്തമായ മിക്ക ടൂർണ്ണമെന്‍റുകളിലും വിവിധ ടീമുകൾക്കായി കളിച്ചു. മെർ ഡേക്ക കപ്പിൽ ഉൾപ്പെടെ ഇന്ത്യൻ ജേഴ്സി അണിഞ്ഞു. മഹാരാഷ്ട്ര ജൂനിയർ ടീമിന്‍റെ പരിശീലകനുമായിരുന്നു. 
Tags