യൂറോകപ്പിൽ ജർമനിയെ തകർത്ത് ഇംഗ്ലണ്ട് ക്വാർട്ടറിൽ
യൂറോകപ്പിൽ ജർമ്മനിയെ തോൽപ്പിച്ച് ഇംഗ്ലണ്ട് ക്വാർട്ടറിൽ. ജർമ്മനിയെ തോൽപ്പിച്ചത് മറുപടിയില്ലാത്ത രണ്ട് ഗോളിന്. റഹീം സ്റ്റെർലിങ്ങും, ഹാരി കെയ്‌നുമാണ് ഇംഗ്ലണ്ടിനായി സ്‌കോർ ചെയ്തത് . 55 വർഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് ഒരു പ്രധാന ടൂർണ്ണമെന്റിന്റെ നൗക്കൗട്ടിൽ ജർമ്മനിയെ തോൽപ്പിക്കുന്നത്.