തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കൊറോണ രോഗികളുടെ എണ്ണം കേരളത്തിലാണ്. ഇന്നലെ 11647 പേർക്കാണ് കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചത്. ആക്റ്റീവ് കേസുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് കേരളം
ലോക്ക് ഡൗണിന് ശേഷം പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് ഉണ്ടെങ്കിലും കേരളത്തിന് ആശ്വസിക്കാൻ വകയില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്കും കുറയുന്നില്ല. തുടർച്ചയായ മൂന്നാം ദിവസവും 10 ശതമാനത്തിന് മുകളിൽ ആണ് കേരളത്തിൽ ടിപിആർ രേഖപ്പെടുത്തിയത്. പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പടുത്തിയിട്ടുണ്ടെങ്കിലും ഫലം ഇണ്ടാകുമോ എന്നത് വരും ദിവസങ്ങളിൽ മാത്രമേ അറിയാൻ കഴിയൂ.
ഏറ്റവും കൂടുതൽ രോഗികൾ ഉള്ള സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്താണ് കേരളമുള്ളത്. ഒന്നാം സ്ഥാനത്ത് മഹാരാഷ്ട്രയും രണ്ടാമത് കർണാടകയുമാണ്. അതേസമയം മരണ നിരക്ക് കുറയാത്തതും ആശങ്കയ്ക്ക് വഴി വക്കുന്നുണ്ട്. ഇന്നലെയും 100ന് മുകളിൽ ആണ് മരണം സ്ഥിരീകരിച്ചത്. ഇന്നലെ 112 മരണമാണ് കൊറോണ മൂലം ആണെന്ന് സർക്കാർ സ്ഥിരീകരിച്ചത്. ഇതോടെ 12060 പേരാണ് കേരളത്തിൽ കൊറോണ ബാധിച്ചു മരിച്ചെന്ന ഔദ്യോഗിക കണക്കുകൾ.