ബിജെപി പ്രവർത്തകരെ ആക്രമിക്കാൻ ബോംബ് നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; മൂന്ന് തൃണമൂൽ പ്രവർത്തകർക്ക് പരിക്ക് Bomb

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിർമ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് മൂന്ന് തൃണമൂൽ പ്രവർത്തകർക്ക് പരിക്കേറ്റു. നോർത്ത് 24 പർഗനാസ് ജില്ലയിൽ ഉച്ചയോടെയായിരുന്നു സംഭവം. പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒഴിഞ്ഞ സ്‌കൂൾ കെട്ടിടത്തിലായിരുന്നു പ്രവർത്തകർ ബോംബ് നിർമ്മിച്ചിരുന്നത്. ഇതിനിടെ ബോംബ് നിർമ്മാണത്തിനായി എത്തിച്ച സ്‌ഫോടക വസ്തു അബദ്ധത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഉച്ചത്തിലുള്ള ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ഉടനെ വിവരം പോലീസിനെയും അറിയിച്ചു.

പേലീസെത്തി സംഭവ സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നാണ് വിവരം. ഇവരുടെ മൊഴിയെടുക്കും.

പ്രദേശത്തെ ബിജെപി പ്രവർത്തകരെ ആക്രമിക്കാൻ ലക്ഷ്യമിട്ടായിരുന്നു തൃണമൂൽ പ്രവർത്തകർ ബോംബുകൾ നിർമ്മിച്ചതെന്നാണ് സൂചന. അതേസമയം പരിക്കേറ്റവർക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ വിശദീകരണം
Tags