ഇന്ത്യയില്‍ ഡെല്‍റ്റാ വേരിയന്റിന് വീണ്ടും വകഭേദം; പുതിയ വൈറസ് കൂടുതല്‍ അപകടകാരി

ദില്ലി: രാജ്യത്ത് കാണപ്പെടുന്ന കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദത്തിന് ജനിതകമാറ്റം. ഇന്ത്യയില്‍ ഇതു വരെ ആറു പേര്‍ക്ക് രൂപമാറ്റം സംഭവിച്ച പുതിയ വൈറസ് പിടിപ്പെട്ടതായി കരുതുന്നു. ഇന്ത്യയില്‍ കൊവിഡിനായി നല്‍കുന്ന മരുന്നുകളെ പ്രതിരോധിക്കുവാനുള്ള ശേഷി പുതിയ കൊവിഡ് വകഭേദത്തിനുണ്ടെന്നത് സ്ഥിതി രൂക്ഷമാക്കുന്നു.

കഴിഞ്ഞ മാ‌ര്‍ച്ച്‌ മുതലാണ് പുതിയ വൈറസ് രൂപമെടുത്തു തുടങ്ങിയതെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. കോവിഡ് രോഗികൾക്ക് നൽകുന്ന മോണോക്ലോണൽ ആന്റിബോഡി മിശ്രിതം ഡെൽറ്റ പ്ലസിനെതിരെ ഫലപ്രദം ആകിലെന്നാണ് വിലയിരുത്തൽ. ഡെല്‍റ്റാ വൈറസിന്റെ 127 ഓളം വകഭേദങ്ങള്‍ ഇപ്പോള്‍ തന്നെ ലോകത്ത് പലയിടത്തായി രൂപെ കൊണ്ടു കഴിഞ്ഞുവെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു

Tags