‘ബംഗ്ലാദേശ്- പാകിസ്ഥാൻ അനധികൃത കുടിയേറ്റക്കാരെ കർണാടകയിൽ നിന്ന് തിരിച്ചയക്കും’: കർശന നിലപാടുമായി യെദ്യൂരപ്പ

കർണാടക: പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും എത്തിയ അനധികൃത കുടിയേറ്റക്കാരെ കർണാടകയിൽ നിന്ന് തിരിച്ചയക്കുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. ഞായറാഴ്ച മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ, ഇത്തരക്കാരെ തിരിച്ചറിയാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം താൻ മുഖ്യമന്ത്രിയായി കാലാവധി പൂർത്തിയാകുന്നതിനുമുമ്പ് സംസ്ഥാനത്തെ ഭൂമിയില്ലാത്തവർക്ക് താമസിക്കാനായി റെസിഡൻഷ്യൽ പ്ലോട്ടുകൾ അനുവദിക്കുന്നതിനുള്ള സത്യസന്ധമായ ശ്രമം നടത്തുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. കോവിഡ് നിയന്ത്രിതമായ ജില്ലകളിൽ സർക്കാർ ലോക്ക് ഡൌൺ അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags