മൂന്നിൽ രണ്ട് പിന്തുണ ; അമേരിക്കയിലെ ഇന്ത്യൻ വംശജരിൽ നിർണായക സ്വാധീനം നേടി ബിജെപി

ന്യൂയോർക്ക് : അമേരിക്കയിലെ ഇന്ത്യൻ ജനതയ്ക്കിടയിൽ ശക്തമായ സ്വാധീനമുള്ള പാർട്ടിയായി മാറി ബിജെപി. ഇന്ത്യൻ അമേരിക്കൻ ആറ്റിറ്റിയൂഡ് സർവ്വേയാണ് ജനമനസ്സുകളിലെ ബിജെപി സ്വാധീനം വ്യക്തമാക്കുന്നത്. അമേരിക്കയിലെ ഇന്ത്യൻ ജനതയിൽ മൂന്നിൽ രണ്ട് ഭാഗവും ബിജെപിയെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് സർവ്വേ റിപ്പോർട്ട്.

കാർനീജ് എൻഡോവ്‌മെന്റ് ഫോർ ഇന്റർനാഷണൽ പീസ് അസോസിയേഷൻ,
ജോൺസ് ഹോപ്കിൻസ് സർവ്വകലാശാലയും, പെനിസിൽവാനിയ സർവ്വകലാശാലയുമായി ചേർന്നാണ് സർവ്വേ നടത്തിയത്. സർവ്വേയിൽ 32 ശതമാനം പേരുടെ പിന്തുണയാണ് ബിജെപിയ്ക്ക് ലഭിച്ചത്. 12 ശതമാനം പേർ കോൺഗ്രസിനെ പിന്തുണയ്ക്കുന്നുണ്ട്. 40 ശതമാനം പേർ ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കുന്നില്ലെന്നും സർവ്വേയിൽ പറയുന്നു.

1200 പേരിലാണ് സർവ്വേ നടത്തിയത്. അമേരിക്കൻ പൗരത്വം ഉള്ളവരിലും ഇല്ലാത്തവരിലുമായിരുന്നു സർവ്വേ. ഇതിൽ ഭൂരിഭാഗം പേരും ഇന്ത്യൻ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നവരാണ്. 58 ശതമാനം പേർ ഇന്ത്യൻ സർക്കാരിനെ പിന്തുണയ്ക്കുന്നവരാണ്.

71 ശതമാനം റിപ്പബ്ലിക്കൻ പാർട്ടി ഇന്ത്യക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നു. 44 ശതമാനം ഡെമോക്രാറ്റുകളുടെയും പിന്തുണ മോദിയ്ക്കാണ്. രാഹുൽ ഗാന്ധിയെ റിപ്പബ്ലിക്കൻ പാർട്ടിയിലെ 42 ശതമാനം പേരും, ഡെമോക്രാറ്റിക് പാർട്ടിയിലെ 31 ശതമാനം പേരും പിന്തുണയ്ക്കുന്നുണ്ട്.

ആകെ 4.2 മില്യൺ ഇന്ത്യക്കാരാണ് അമേരിക്കയിൽ ഉള്ളത്. ഇതിൽ 2.6 മില്യൺ ആളുകൾക്ക് അമേരിക്കൻ പൗരത്വമുണ്ട്.