കോവിഡ് മൂന്നാം തരംഗം നാലാഴ്ചക്കുള്ളില്‍ മഹാരാഷ്ട്രയില്‍ എത്തും; സജീവ രോഗികള്‍ എട്ട് ലക്ഷത്തിലെത്താം

കോവിഡിന്റെ മൂന്നാം തരംഗം രണ്ട് മുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ മഹാരാഷ്ട്രയില്‍ എത്തുമെന്ന് ടാക്‌സ് ഫോഴ്‌സ്. എന്നാല്‍ കുട്ടികളെ രോഗം മാരകമായി ബാധിക്കുമെന്ന ആശങ്ക വേണ്ട. താഴ്ന്ന ഇടത്തരം കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പോലും രണ്ടാം തരംഗം കാര്യമായ പ്രശ്‌നമുണ്ടാക്കാത്ത സാഹചര്യത്തില്‍ മൂന്നാം തരംഗവും കുട്ടികളെ കാര്യമായി ബാധിച്ചിരുന്നില്ല.

മുഖ്യമ്രന്തി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ മചര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച വിലയിരുത്തലുണ്ടായത്. മൂന്നാം തരംഗത്തില്‍ രോഗബാധിതരുടെ എണ്ണം രണ്ടാം തരംഗത്തെ അപേക്ഷിച്ച് ഇരട്ടിയായിരിക്കാമെന്നും പ്രതിദിന സജീവ രോഗികള്‍ എട്ട് ലക്ഷം വരെയാകുമെന്നും ടാക്‌സ് ഫോഴ്‌സ് വ്യക്തമാക്കി.

അതേസമയം, മധ്യപ്രദേശിലെ ഭോപ്പാലില്‍ പുതിയ വകഭേദം കണ്ടെത്തിയതായി സര്‍ക്കാര്‍ വ്യക്തമാക്കി. ഈ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനും രോഗവ്യാപനം തടയാനും ശ്രമം തുടരുകയാണെന്ന് സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു.


Tags