ശ്രീനഗർ: ജമ്മുകശ്മീരിലെ സാമൂഹ്യ ജീവിതത്തിന് കരുത്തുപകർന്ന് സൈന്യം. ആരോഗ്യ മേഖലയിലെ രക്ഷാപ്രവർത്തനങ്ങൾക്കാണ് സൈനികർ യുവജനങ്ങളെ സജ്ജരാക്കുന്നത്. കൊറോണ പ്രതിരോധപ്രവർത്തനമടക്കമുള്ള മേഖലയിലാണ് യുവജനങ്ങളെ സൈന്യം പരിശീലിപ്പിക്കുന്നത്.
പ്രദേശവാസികളെ പരിശീലിപ്പിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം രജൗറി ജില്ലയിലാണ് ആരംഭിച്ചത്. വിവിധ മേഖലകളിലെ ആരോഗ്യപ്രവർത്തനം വിശദമായിട്ടാണ് പരിചയ പ്പെടുത്തുന്നത്. ക്ലാസ്സുകളെടുത്തും പ്രവൃത്തിപരിചയം നൽകിയുമാണ് സൈന്യം യുവാക്കളെ തയ്യാറാക്കുന്നത്. ഏഴു ദിവസമാണ് ഒരു പ്രദേശത്ത് പരിശീലനം നൽകുന്നത്. സൈനികർ ക്കൊപ്പം വിദഗ്ധരായ ഡോക്ടർമാർ ഓൺലൈനിലും ക്ലാസ്സുകൾ നൽകുന്നുണ്ട്.
കൊറോണ പ്രതിരോധപ്രവർത്തനത്തിൽ ശുചിത്വം, മാസ്‌ക് ധരിക്കൽ, പി.പി.ഇ കിറ്റ് ധരിക്കൽ, ഗ്ലൗസുകളുടെ ഉപയോഗം, സാനിറ്റൈസർ ഉപയോഗം എന്നിവ പ്രാഥമിക പാഠങ്ങളാണ്. കൊറോണ രോഗികളെ ആശുപത്രിയിലെത്തിക്കൽ, രോഗികളെ എത്തിക്കുന്ന വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയും പരിശീലിപ്പിക്കുന്നുണ്ട്. മറ്റ് രോഗങ്ങളുള്ളവരെ പരിചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രഥമശുശ്രൂഷ നൽകുമ്പോൾ കൊറോണ കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളും സൈനികർ പരിശീലിപ്പി ക്കുന്നുണ്ടെന്നും ജില്ലാഭരണകൂടം വ്യക്തമാക്കി.