ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ച് കേന്ദ്രസർക്കാർ. കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ക്കും ഉപകരണങ്ങള്‍ക്കും നികുതി വെട്ടിക്കുറച്ചു. ജി എസ് ടി കൗണ്‍സില്‍ യോഗമാണ് അടുത്ത സെപ്റ്റംബര്‍ 30 വരെ നികുതി കുറക്കാന്‍ തീരുമാനമെടുത്തത് .കോവിഡ് വാക്സിന് അഞ്ചു ശതമാനം നികുതി നിലനിര്‍ത്തിയിട്ടുണ്ട്. സാധാരക്കാരായ മനുഷ്യർക്ക് വലിയ തോതിലുള്ള ബാധ്യതകളാണ് കോവിഡ് 19 സൃഷ്ടിക്കുന്നത്.
ബ്ലാക് ഫംഗസ് ചികിത്സക്ക് ഉപയോഗിക്കുന്ന ടോസിലിസുമാബ്, ആംഫോടെറിസിന്‍ ബി എന്നിവയുടെ നികുതി പൂർണ്ണമായും നീക്കിയിട്ടുണ്ട്.
ഇലക്ട്രിക് ഫര്‍ണസുകള്‍, ശാരീരീകോഷ്മാവ് അളക്കുന്ന ഉപകരണം എന്നിവയുടെ നികുതിയും കുറച്ചിട്ടുണ്ട്. ആംബുലന്‍സിന് 12 ശതമാനമാകും ഇനി നികുതി. ആര്‍.ടി-പി.സി.ആര്‍ പരിശോധന മെഷീന്‍, ആര്‍.എന്‍.എ എക്സ്ട്രാക്ഷന്‍ മെഷീന്‍, ജിനോം സീക്വന്‍സിങ് മെഷീന്‍ അടക്കം നിലവില്‍ 18 ശതമാനം നികുതി ഈടാക്കുന്ന വസ്തുക്കള്‍ക്ക് കുറവൊന്നും വരുത്തില്ല. ജിനോം സീക്വന്‍സിങ് കിറ്റുകള്‍ക്ക് 12 ശതമാനം നികുതിയുള്ളത് തുടരും.
കോവിഡ് പരിശോധന കിറ്റുകള്‍ക്കാവശ്യമായ അസംസ്കൃത വസ്തുക്കള്‍ക്കുള്ള നികുതി കുറക്കില്ല. റെംഡെസിവിര്‍ , ഹെപാരിന്‍, എന്നി മരുന്നുകള്‍ക്ക് 12 ശതമാനം നികുതിയായിരുന്നത് അഞ്ചാക്കി ചുരുക്കിയിട്ടുണ്ട്. അതെ സമയം ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍,വെന്‍റിലേറ്റര്‍ മാസ്കുകള്‍, മെഡിക്കല്‍ ഗ്രേഡ് ഓക്സിജന്‍, ജനറേറ്റര്‍, വെന്‍റിലേറ്റര്‍, ബിപാപ് മെഷീന്‍, ഹൈഫ്ലോ നാസല്‍ കാനുല ഡിവൈസ് എന്നിവക്കുള്‍പെടെ ഇനി അഞ്ചു ശതമാനമാകും നികുതിയെന്നും കേന്ദ്രമന്ത്രാലയം അറിയിച്ചു