നയതന്ത്ര കള്ളക്കടത്ത്: ഫൈസൽ ഫരീദിന്റെ അടുത്ത കൂട്ടാളി അറസ്റ്റിൽ

കൊച്ചി: കേരളത്തെ ഞെട്ടിച്ച നയതന്ത്ര കള്ളക്കടത്ത് കേസിൽ ദുബായ് റാക്കറ്റിലെ സുപ്രധാന കണ്ണി കൊച്ചിയിൽ പിടിയിൽ. തിരുവമ്പാടി സ്വദേശി മുഹമ്മദ് മൻസൂറാണ് പിടിയിലായത്. കേസിലെ പ്രധാന പ്രതികളിൽ ഒരാളായ ഫൈസൽ ഫരീദിന്റെ അടുത്ത കൂട്ടാളിയാണ് ഇയാൾ.

ദുബായിൽ നിന്ന് എത്തിയ മൻസൂറിനെ ഭീകരബന്ധം അന്വേഷിക്കുന്ന എൻഐഎ സംഘമാണ് നെടുമ്പാശ്ശേരിയിൽ വെച്ച് അറസ്റ്റ് ചെയ്തത്. സ്വർണം
നയതന്ത്ര ബാഗിൽ ഒളിപ്പിക്കുന്നത് മൻസൂറിന്റെ നേതൃത്വത്തിലായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.