ബ്രാഹ്മണ സമൂഹത്തെ അപമാനിച്ചുകൊണ്ട് സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ;സിനിമാ താരം ചേതനെതിരെ പരാതി

ബംഗളൂരു : സിനിമാ താരം ചേതനെതിരെ പരാതി നൽകി കർണാടക ബ്രാഹ്മിൺ ഡെവലപ്‌മെന്റ് ബോർഡ്. ബ്രാഹ്മണ സമൂഹത്തെ അധിക്ഷേപിച്ച് പരാമർശം നടത്തിയ സംഭവത്തിലാണ് ചേതനെതിരെ ബോർഡ് ബംഗളൂരു പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. സമൂഹ മാദ്ധ്യമങ്ങളിലൂടെയായിരുന്നു ചേതന്റെ പരാമർശം.

ട്വിറ്ററിലൂടെയും, ഇൻസ്റ്റ ഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയുമാണ് താരം ബ്രാഹ്മണ സമൂഹത്തെ അപമാനിക്കുന്ന പരാമർശം നടത്തിയത്. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയ്‌ക്കെതിരാണ് ബ്രാഹ്മണർ് . ലോകത്ത് എല്ലാവരും സമത്വത്തോടെയാണ് ജീവിക്കുന്നത്. എന്നാൽ ബ്രാഹ്മണൻമാർ മാത്രം തങ്ങളാണ് ഏറ്റവും വലുതെന്ന് ആഹ്വാനം ചെയ്യുന്നു. ബാക്കി എല്ലാവരും താഴ്ന്നവരും തൊട്ടുകൂടായ്മയുള്ളവരുമാണ്. ഇത് സമൂഹത്തെ കബളിപ്പിക്കുന്നതാണ് എന്നായിരുന്നു ചേതന്റെ ട്വീറ്റ്.

2,500 വർഷങ്ങൾക്ക് മുൻപ് ബുദ്ധൻ ബ്രാഹ്മണ്യത്തിനെതിരെ പേരാടി. ബ്രാഹ്മണ്യത്തിന്റെ ഗൂഢ ലക്ഷ്യത്തെക്കുറിച്ച് അംബേദ്കർക്ക് അറിയാമായിരുന്നു. 1956 ൽ അദ്ദേഹം ബുദ്ധമതം സ്വീകരിച്ചു. ബുദ്ധൻ വിഷ്ണുവിന്റെ അവതാരമല്ല. അങ്ങിനെ നുണപറയുന്നവർക്ക് ഭ്രാന്താണെന്നുമായിരുന്നു വീഡിയോയിൽ പറഞ്ഞിരുന്നത്.

താരത്തിന്റെ ട്വീറ്റും വീഡിയോയും സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെയാണ് ബോർഡ് പോലീസിൽ പരാതി നൽകി. മാന്യതയില്ലാത്ത പദ പ്രയോഗം നടത്തി ബ്രാഹ്മണ സമൂഹത്തെ ചേതൻ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.