ചെന്നൈയിൽ കൊവിഡ് ബാധിച്ച് ആൺസിംഹം ചത്തു

ചെന്നൈ വെണ്ടലൂർ മൃഗശാലയിലെ ആൺസിംഹം കൊവിഡ് ബാധിച്ച് ചത്തു. പത്മനാഭൻ എന്നുപേരുള്ള 12 വയസുകാരനായ സിംഹമാണ് ചത്തത്. ഈ മാസം 3നാണ് സിംഹത്തിന് രോഗം സ്ഥിരീകരിക്കുന്നത്. ചികിത്സ നൽകിവരവേ ആരോഗ്യനില വഷളാവുകയായിരുന്നു. മുൻപ് 9 വയസുള്ള സിംഹവും ഇതേ മൃഗശാലയിൽ മറ്റൊരിടത്ത് കൊവിഡ് ബാധിച്ച ചത്തിരുന്നു.
Tags