ഗള്‍ഫില്‍ മലയാളി യുവാവ് കൊല്ലപ്പെട്ട നിലയില്‍

ഗള്‍ഫില്‍ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. യുഎഇ ഷാര്‍ജ അബു ഷഗാരയിലാണ് സംഭവം. ഇടുക്കി നെടുങ്കണ്ടം കൂട്ടാര്‍ സ്വദേശി വിഷ്ണു (25) ആണ് കൊല്ലപ്പെട്ടത്.
ആഫ്രിക്കന്‍ വംശജനാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. ഷാര്‍ജ പൊലീസ് സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Tags