കെഎസ്ആർടിസി സർവ്വീസുകൾ നാളെ പുനരാരംഭിക്കും

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം കെഎസ്ആർടിസി സർവ്വീസുകൾ നാളെ പുനരാരംഭിക്കും. സംസ്ഥാനത്ത് കൊറോണ രണ്ടാം വ്യാപനം തുടങ്ങിയതോടെ മെയ് എട്ടിന് കെഎസ്ആർടിസി സർവ്വീസുകൾ അവസാനിപ്പിച്ചിരുന്നു. ഇപ്പോൾ ദീർഘദൂര സർവ്വീസുകൾ മാത്രം പുനരാരംഭിക്കാനാണ് തീരുമാനം.

രോഗവ്യാപനം കുറഞ്ഞതിനെ തുടർന്നാണ് കെഎസ്ആർടിസി സർവ്വീസുകൾ പുനരാരംഭിക്കാൻ ചീഫ് സെക്രട്ടറി അനുമതി നൽകിയത്. അതേസമയം സംസ്ഥാനത്ത് ഇപ്പോഴും ലോക്ക് ഡൗൺ തുടരുന്നതിനാൽ തിരക്കേറിയ റൂട്ടുകളിൽ മാത്രമായിരിക്കും കെഎസ്ആ‍ർടിസി ആദ്യപടിയായി സ‍ർവ്വീസുകൾ നടത്തുക. കൊറോണ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സ‍ർവ്വീസുകൾ എന്നതിനാൽ യാത്രക്കാ‍രെ നിന്നു യാത്ര ചെയ്യാൻ അനുവദിക്കില്ല