ഉച്ചയ്ക്ക് 12 മണിയോടെ ഹെലികോപ്റ്ററിൽ തുലെയിൽ നീരു ഗ്രാമത്തിലെത്തിയ അക്ഷയ് കുമാറിനെ ബിഎസ്‌എഫ് ഉദ്യോഗസ്ഥർ സ്വീകരിച്ചു. തുടർന്ന് പാരാമിലിട്ടറി ബോർഡർ സെക്യൂരിറ്റി സേനയുമായി അദ്ദേഹം സംവാദം നടത്തി .
വടക്കൻ കശ്മീരിലെ ഗുരസ് മേഖലയിലെ ഫോർവേഡ് പോസ്റ്റ് അക്ഷയ് കുമാർ സന്ദർശിച്ചതായി ബിഎസ്‌എഫ് ട്വീറ്റ് ചെയ്തു .. അക്ഷയ് ഹെലികോപ്റ്ററിൽ എത്തുന്നതിന്റെ ദൃശ്യങ്ങളും അർദ്ധസൈനിക വിഭാഗം പോസ്റ്റുചെയ്ത വീഡിയോയിൽ ഉണ്ട് . താഴ്വരയിലെ സൈനിക മെമ്മോറിയലിൽ അദ്ദേഹം ആദരവ് അർപ്പിക്കുകയും ചെയ്തു .
സ്വാതന്ത്ര്യത്തിന്റെ 75-)0 വർഷത്തിലേക്ക് രാജ്യം പ്രവേശിക്കുമ്പോൾ, അതിർത്തികൾക്ക് കാവൽ നിൽക്കുന്ന ധീരന്മാരെ കാണാൻ അക്ഷയ്കുമാർ വീണ്ടും വരുന്നു. ,‘ ബിഎസ്‌എഫ് ട്വീറ്റ് ചെയ്തു . താൻ യഥാർത്ഥ നായകന്മാരെ കണ്ടുമുട്ടിയെന്നായിരുന്നു അക്ഷയ്കുമാറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
‘ ഇന്ന് അതിർത്തികൾക്ക് കാവൽ നിൽക്കുന്ന ധൈര്യശാലികളുമായി അവിസ്മരണീയമായ ഒരു ദിവസം ചെലവഴിച്ചു. ഇവിടെ വരുന്നത് എല്ലായ്പ്പോഴും ഒരു അനുഭവമാണ് … യഥാർത്ഥ നായകന്മാരെ കണ്ടുമുട്ടുന്നു … എന്റെ ഹൃദയം ബഹുമാനം കൊണ്ട് നിറയുന്നു ‘ അക്ഷയ്കുമാർ കുറിച്ചു.