പുതുച്ചേരി നിയമസഭയ്ക്ക് പുതിയ നാഥൻ; എംബലം ആർ സെൽവം സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു

പുതുച്ചേരി: പുതുച്ചേരിയിൽ നിയമസഭ സ്‌പീക്കറായി ബിജെപി എംഎൽഎ എംബലം.ആർ.സെൽവം തെരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർഥിയില്ലാതെയാണ് എംബലം ആർ സെൽവത്തെ സ്‌പീക്കറായി തെരഞ്ഞെടുത്തത്. നിയമസഭയിൽ നടപടികൾ ആരംഭിച്ച ഉടനെ പ്രോ ടേം സ്‌പീക്കർ കെ. ലക്ഷ്മിനാരായണൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

മാനവേലി മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗമാണ് എംബലം ആർ സെൽവം. പുതുച്ചേരി നിയമസഭയിലെ 21-ാമത്തെ സ്‌പീക്കറാണ് സെൽവം. മുഖ്യമന്ത്രി എൻ. രംഗസാമി, പ്രതിപക്ഷ നേതാവ് ആർ. ശിവ എന്നിവർ ചേർന്ന് സ്‌പീക്കറെ ചെയറിലേക്ക് നയിച്ചു.എൻ‌ഡി‌എ ഘടകകക്ഷി എ‌ഐ‌എൻ‌ആർ‌സിയും ബിജെപിയും ചേർന്നാണ് ഇവിടെ സഖ്യം രൂപീകരിച്ചത്. മെയ്‌ ഏഴിനാണ് എഐഎൻആർസി നേതാവ് എൻ രംഗസാമി മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
Tags