മണിക്കൂറുകളോളം നീണ്ട ഏറ്റുമുട്ടൽ ; കശ്മീരിൽ ഭീകരനെ സുരക്ഷാ സേന വധിച്ചു

ശ്രീനഗർ : ഒരിടവേളയ്ക്ക് ശേഷം ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ഭീകരനെ സുരക്ഷാ സേന വധിച്ചു. ശ്രീനഗറിലെ വഗൂര നൗഗാമിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്.

ബുധനാഴ്ച രാത്രിയോടെയാണ് മേഖലയിൽ ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പിടികൂടാൻ എത്തിയതായിരുന്നു പോലീസിന്റെയും, സിആർപിഎഫിന്റെയും സംയുക്ത സംഘം.

മേഖല പൂർണമായി വളഞ്ഞതിന് ശേഷം ഭീകരരോട് സുരക്ഷാ സേന കീഴടങ്ങാൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ഭീകരർ വെടിയുതിർ്ക്കുകയായിരുന്നു. സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടലിനൊടുവിൽ ഉച്ചയോടെയാണ് ഭീകരനെ വധിച്ചത്.

ഷോപിയാൻ സ്വദേശിയായ ഉസൈർ അഷ്‌റഫ് ധർ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ പക്കൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ധർ ഏത് സംഘടനയിൽ ചേർന്ന് പ്രവർത്തിക്കുന്നയാളാണെന്ന് തിരിച്ചറിയുന്നതിനുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. ഈ വർഷം ജനുവരിയിലാണ് ഇയാൾ
Tags