ന്യൂഡൽഹി : കൊറോണ രണ്ടാം തരംഗത്തിനെതിരെ രാജ്യത്തിന്റെ ശക്തമായ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വർദ്ധിപ്പിച്ചെന്ന് അന്താരാഷ്ട്ര സർവേ. അമേരിക്കൻ ഡേറ്റ ഇന്റലിജൻസ് സ്ഥാപനമായ മോണിംഗ് കൺസൽറ്റ് ലോകരാജ്യങ്ങളിൽ നടത്തിയ സർവേയിലാണ് ജനപ്രീതിയിൽ നരേന്ദ്രമോദി ഇപ്പോഴും മുന്നിൽ തന്നെയെന്ന് വ്യക്തമായത്. അമേരിക്ക , റഷ്യ , ഓസ്ട്രേലിയ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികൾ ജനപ്രീതിയി മോദിയേക്കാൾ പിന്നിലാണെന്നും സർവേ വ്യക്തമാക്കുന്നു.
നരേന്ദ്രമോദിയുടെ പ്രവർത്തനത്തിൽ 66 ശതമാനം പേർ സംതൃപ്തി പ്രകടിപ്പിച്ചപ്പോൾ 65 ശതമാനം റേറ്റിംഗുമായി ഇറ്റാലിയൻ പ്രധാനമന്ത്രിയാണ് രണ്ടാം സ്ഥാനത്ത്. മെക്സിക്കൻ പ്രസിഡന്റ് ലോപസ് ഒബ്രഡോർ 63 ശതമാനം പിന്തുണ നേടി മൂന്നാം സ്ഥാനത്താണ്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ആണ് 54 ശതമാനം പിന്തുണ നേടി നാലാം സ്ഥാനത്ത്. ഏഞ്ചല മെർക്കൽ അഞ്ചാം സ്ഥാനത്തും ബൈഡൻ ആറാം സ്ഥാനത്തുമാണ്.
അതി വ്യാപന ശേഷിയുള്ള കൊറോണയുടെ രണ്ടാം തരംഗത്തെ ശക്തമായി നേരിടാൻ ഇന്ത്യക്ക് കഴിഞ്ഞതാണ് പ്രധാനമന്ത്രിയുടെ പിന്തുണ വർദ്ധിക്കാൻ കാരണമായത്. ലോകത്തെ എറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായിട്ടും കൊറോണയെ പ്രതിരോധിക്കാൻ രാജ്യത്തിനു കഴിഞ്ഞത് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇരുപത്താറു കോടിയിലധികം പേർക്ക് വാക്സിനേഷൻ നൽകി നിലവിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ