തിരുവനന്തപുരം: കോവിഡ് മൂലം പലതവണ മാറ്റി വെച്ച പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ചിത്രം'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി പ്രദര്‍ശനത്തിനെത്തും. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
'സ്‌നേഹത്തോടെ, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' നിങ്ങളുടെ മുന്നിലെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന്.. അതിനു നിങ്ങളുടെ പ്രാര്‍ഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങള്‍ മുന്നോട്ട് നീങ്ങുന്നു...' ആന്റണി ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.