തിരുവനന്തപുരം : പുതിയ കെപിസിസി അദ്ധ്യക്ഷനായി കെ. സുധാകരനെ തെരഞ്ഞെടുത്തതിനെ സ്വാഗതം ചെയ്ത് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പുതിയ അദ്ധ്യക്ഷന് എല്ലാ വിധ പിന്തുണയും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.
ചാരുതാർത്ഥ്യത്തോടെയാണ് പടിയിറങ്ങുന്നത്. ചെന്നിത്തലയും, ഉമ്മൻ ചാണ്ടിയും വലിയ സഹായങ്ങളാണ് നൽകിയത്. ഇത് മറക്കാൻ കഴിയില്ല. എല്ലാവർക്കും നന്ദി പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാനായത് വലിയ സന്തോഷം. ജീവനെക്കാൾ വലുത് പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് കെപിസിസി അദ്ധ്യക്ഷനെ തെരഞ്ഞെടുത്തത്.